Latest NewsNewsIndia

ഒാടുന്ന തീവണ്ടിയില്‍ നിന്ന്​ ബന്ധു തള്ളിയിട്ടു: ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

ലഖ്​നോ: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഒാടുന്ന തീവണ്ടിയില്‍ നിന്ന്​ ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരില്‍ ഏഴു വയസുകാരി മരിച്ചു. രണ്ടു പേര് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം യാത്രചെയ്​ത സഹോദരിമാരെ അമ്മാവന്‍ പുറത്തേക്ക്​ തള്ളിയിടുകയായിരുന്നു.

ബിഹാറിലെ മോത്തിഹാരിയില്‍ നിന്നും അമൃതസര്‍-ഷഹര്‍സ എക്​സ്​പ്രസില്‍ സഞ്ചരിക്കുകയായിരുന്നു ഇവർ. ചൊവ്വാഴ്​ച രാവിലെ ലഖ്​നോവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ റെയില്‍വേ ട്രാക്കിന്​ സമീപത്താണ്​ മരിച്ച നിലയില്‍ മുനിയ എന്ന ഏഴുവയസുകാരിയെ കണ്ടെത്തിയത്. പിന്നീട്​ നാലും ഒൻപതും വയസുള്ള സഹോദരിമാരെ സമീപ പ്രദേശത്ത്​ പരിക്കേറ്റ നിലയിലും കണ്ടെത്തി.

തലയോട്ടിക്ക്​ പൊട്ടലേറ്റ ഇളയ പെണ്‍കുട്ടിയുടെ നില കൂടുതൽ ഗുരുതരമാണ്. അമ്മാവനാണ് ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. പെണ്‍കുട്ടികളെ പലസ്ഥലങ്ങളിലാണ്​ തള്ളിയിട്ടിരുന്നത്​​. കാരണം ഇതുവരെ വ്യക്തമല്ല. കുട്ടികളുടെ ബന്ധുക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button