![](/wp-content/uploads/2017/09/death-3.jpg)
ബദിയടുക്ക: ബസ് കയറുന്നതിനിടെ തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ബേള ചേടിക്കാനം കോളനിയിലെ പരേതനായ ശുക്രപ്പയുടെയും മീനാക്ഷിയുടെയും മകള്‍ ഉഷാലത (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ പൊയ്യക്കണ്ടത്താണ് അപകടമുണ്ടായത്. സ്വകാര്യ ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് തലയിടിച്ചുവീണ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ബദിയടുക്ക കോ-ഓപ്പറേറ്റീവ് കോളജിലെ പി.ജി വിദ്യാര്‍ത്ഥിനിയാണ് ഉഷാലത . സഹോദരങ്ങള്‍: ഉദയകുമാര്‍, പ്രവീണ്‍ കുമാര്‍. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments