ദുബായ് : സൗജന്യ കമ്പ്യൂട്ടര്‍ പഠന പദ്ധതിയുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. പത്തു ലക്ഷം അറബ് യുവാക്കള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ യുവജനങ്ങള്‍ക്കു പരിശീലനം നല്‍കുന്നതാണ് പദ്ധതി. ഇതിലൂടെ രാജ്യം വിടാതെ തന്നെ അറബ് യുവാക്കള്‍ക്കു തൊഴില്‍ ലഭ്യമാകുമെന്നു ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ഇതിലൂടെ ഭാവിയില്‍ വന്‍ തോതില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനേകം യുവജനങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്ന പദ്ധതിയില്‍ ചെറു പങ്കാളിത്തം വഹിക്കാന്‍ സാധിച്ചത് സന്തോഷകരമാണെന്നു ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
യുവാക്കള്‍ക്കു കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നത് വെബ്‌സൈറ്റ് മുഖേനയാണ്. arab Coders.ae എന്ന വെബ്‌സൈറ്റിലൂടെയാണ് പഠനം നടത്താന്‍ സാധിക്കുന്ന വിധമാണ് സംവിധാനം. ഈ പദ്ധതിയിലൂടെ വെബ്‌സൈറ്റ് ഡെവലപ്‌മെന്റ്, മൊബൈല്‍ ഇന്റര്‍ ഫേസസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ എന്നിവയില്‍ പരിശീലനം ലഭ്യമാകും.
Post Your Comments