സ്കൂള്‍ അസ്സംബ്ലിയില്‍ പ്രശസ്തരായ ആളുകള്‍ പറഞ്ഞ കാര്യങ്ങള്‍ അവതരിപ്പിച്ച് ‘ആരാണ് അവ പറഞ്ഞത്’ എന്ന കളിക്കുവേണ്ടി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂം തന്‍റെ ഒരു പ്രസംഗത്തില്‍ പറഞ്ഞ ഭാഗം പറഞ്ഞു പരിശീലിച്ച കൊച്ചുമിടുക്കിയെ തേടിയെത്തിയത് നിനച്ചിരിക്കാത്ത സൗഭാഗ്യം. ഈ മുടുക്കിക്കുട്ടിയുടെ ആന്‍റി തസ്നിം അല്‍ ഫവല്‍സി ഈ പരിശീലനത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തതോടെയാണ് ഭാഗ്യം അവളെത്തേടി എത്തിയത്.
تفاعل كبير مع مقطع الطفلة الإماراتية الذي نشرته البيان@HHShkMohd #البيان_القارئ_دائما
https://t.co/fAQXziHU5y pic.twitter.com/CF9XtnUuVM— صحيفة البيان (@AlBayanNews) October 27, 2016
അങ്ങേയറ്റം കുസൃതിനിറഞ്ഞ എന്നാല്‍ ആദ്യന്തം ഓമനത്വവും നിറഞ്ഞ മുഹ്ര അഹമദ് അല്‍ ഷേഹി എന്ന ഈ ആറു വയസുകാരി ഷെയ്ഖ് മൊഹമ്മദിന്‍റെ പ്രസംഗഭാഗം പറഞ്ഞു പരിശീലിക്കുന്ന വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ഈ വീഡിയോ അപ്ലോഡ് ചെയ്ത് അധികം താമസിയാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വൈകാതെ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദും അല്‍ ഷേഹിയുടെ പ്രകടനം കണ്ടു. അദ്ദേഹം ഇതു കാണുക മാത്രമല്ല, വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് ഇപ്രകാരം കുറിച്ചു,”ഈ മിടുക്കിക്കുട്ടി എന്നില്‍ മതിപ്പുളവാക്കി. ദൈവം ഇവളെ അനുഗ്രഹിക്കട്ടെ. അവളെ സന്ദര്‍ശിക്കാന്‍ എനിക്കാഗ്രഹമുണ്ട്, ആര്‍ക്കെങ്കിലും ഇവളെപ്പറ്റി അറിയുമോ?”.
أبهرتني هذه الطفلة حفظها الله .. أودّ زيارتها .. هل هناك من يعرفها ؟ https://t.co/gjAKWMGbnL — HH Sheikh Mohammed (@HHShkMohd) October 27, 2016
ഹിസ് ഹൈനസ് ഈ ചോദ്യം ചോദിച്ചില്ല അതിനുമുമ്പേ അവളെപ്പറ്റിയുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഷാര്‍ജാ മോഡല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അല്‍ ഷേഹി.
ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് തന്നെ കാണാന്‍ വരുന്നുണ്ട് എന്നറിഞ്ഞ അല്‍ ഷേഹി നിലത്തൊന്നുമല്ല ഇപ്പോള്‍.
Post Your Comments