ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ സ്വത്തു സന്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദി വയര്‍ വെബ്സൈറ്റിലെ റിപ്പോര്‍ട്ടറും എഡിറ്ററും ഉള്‍പ്പെടെയുളളവര്‍ക്ക് ഹൈക്കോടതിയുടെ സമൻസ്. ജയ് ഷാ നല്കിയ 100 കോടി രൂപയുടെ അപകീര്‍ത്തിക്കേസിലാണു നടപടി. നവംബര്‍ 13ന് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്.
കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിനു പിന്നാലെ ജയ് ഷായുടെ കമ്പനിയ്ക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാര്‍ത്ത വന്നത്.
Post Your Comments