KeralaLatest NewsNews

അധ്യാപിക വിളിച്ചപ്പോൾ തുറന്നു വെച്ച ചോറുണ്ണാതെ ക്ലാസില്‍ നിന്ന് പോയ ഗൗരിയെ പിന്നീട് കൂട്ടുകാര്‍ കാണുന്നത് മുറ്റത്ത് ചോരയില്‍ കുളിച്ച്‌ : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊല്ലം : കൊല്ലം ട്രിനിറ്റി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവത്തിലെ സത്യാവസ്ഥ അധ്യാപികമാർക്ക് മാത്രം അറിയാം എന്ന് ബന്ധുക്കൾ. എട്ടാം ക്ലാസിൽ പഠിക്കുന്ന അനുജത്തിയെ ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ ആണ്കുട്ടികളോടൊപ്പം ഇരുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അനുജത്തി വീട്ടിൽ എത്തി കരഞ്ഞു കൊണ്ട് സംഭവം പറഞ്ഞപ്പോൾ മാതാവ് ഇനി ആൺകുട്ടികളുടെ കൂടെ ഇരുത്തരുതെന്ന് പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞിരുന്നു. ഇനി ആണ്‍കുട്ടികളുടെ നടുവില്‍ ഇരുത്തില്ലെന്നു ഉറപ്പു നല്‍കിയാണ് പ്രിന്‍സിപ്പല്‍ അമ്മയെ തിരിച്ചയച്ചത്.
എന്നാൽ വെള്ളിയാഴ്ച വീണ്ടും അധ്യാപിക മീരയെ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തി. ഇതു കണ്ട് ഗൗരി ക്ലാസ് അധ്യാപികമാരോട് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കാന്‍ മാതാപിതാക്കള്‍ ആലോചിക്കുകയാണെന്ന് അറിയിച്ചു. ഇതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ ടിഫിൻ ബ്ലോക്സ് തുറന്നപ്പോഴാണ് അധ്യാപിക വിളിച്ചത്. ചോറുണ്ണാതെയാണ് ഗൗരി അധ്യാപികയെ കാണാൻ പോയത്. എന്നാൽ ക്ലാസില്‍ നിന്ന് പോയ ഗൗരിയെ പിന്നീട് കൂട്ടുകാര്‍ കാണുന്നത് മുറ്റത്ത് ചോരയില്‍ കുളിച്ച്‌ കിടക്കുന്നതാണ്. ഉടൻ തന്നെ ആശുപത്രിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഗൗരി സംസാരിച്ചു. അച്ഛനേയും അമ്മയേയും കാണണമെന്ന് ആവശ്യപ്പെട്ടു.
വിവരമറിഞ്ഞു വീട്ടുകാരെത്തിയപ്പോഴേക്കും ഗൗരിയുടെ ബോധം മറഞ്ഞു. എന്താണ് മകള്‍ക്കു പറയാനുണ്ടായിരുന്നതെന്ന് കേള്‍ക്കാന്‍ ഈ അച്ഛനായില്ല . എന്നാൽ വീണതാണോ എന്നും ചാടിയതാണോ എന്നും ചോദിച്ചതിന് അല്ല എന്ന് മറുപടി പറഞ്ഞതായി പിതാവ് സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പിന്നിൽ നിന്ന അധ്യാപികമാർ അല്ല ചാടിയതാണ് എന്ന് ആവർത്തിക്കുകയായിരുന്നു. ആ സമയത്തെ ദുരൂഹത നീക്കണമെന്ന് ഗൗരിയുടെ അച്ഛന്‍ ആവശ്യപ്പെടുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണ്ട ചികിത്സ നൽകിയില്ലെന്നും അച്ഛൻ പറയുന്നു. കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതായി പോലീസ് പരിശോധനയിലും വ്യക്തമായി. വിശദമായ സ്കാനിംഗും നടത്തിയില്ലെന്നും പോലീസ് പറഞ്ഞു.
ചികിത്സ നിഷേധിച്ച സംഭവത്തില്‍ ബെന്‍സിഗര്‍ ആശുപത്രിയിലെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. കുട്ടിയ്ക്ക് ഫലപ്രദമായ ചികില്‍സ നല്‍കിയില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണു രേഖകള്‍ പിടിച്ചെടുത്തത്. പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോ.ജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. സ്കൂള്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതതയിലുള്ളതാണ് ആശുപത്രി.അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണു ഗൗരി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയതെന്നു ആരോപിച്ച്‌ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്റ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ജൂനിയര്‍ കുട്ടികളുമായുള്ള പ്രശ്നത്തിന്റെ പേരില്‍ വെള്ളിയാഴ്ച ഗൗരിയെ മാത്രം അധ്യാപകര്‍ സ്റ്റാഫ് റൂമിലേക്കു വിളിച്ചുവരുത്തി ശകാരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button