KeralaLatest NewsNews

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

 

കൊല്ലം: കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് പത്താംക്ലാസുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിന് മുന്‍പ് സ്‌കൂളിലെ സിന്ധു ടീച്ചര്‍ ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ പത്ത് എയുടെ മുന്നില്‍ കൂടി നില്‍ക്കുന്നു. സിന്ധുടീച്ചര്‍ വരുന്നത് കണ്ട് കുട്ടികള്‍ ക്ലാസിനകത്തേക്ക് കയറി. ഗൗരിയെ മാത്രം ക്ലാസില്‍ നിന്നും വിളിച്ചിറക്കി സിന്ധു ടീച്ചര്‍ പുറത്തേക്ക്..

സഹോദരിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയതിനെത്തുടര്‍ന്ന് ഇടയ്ക്കിടെ ഗൗരി ആ ക്ലാസിലേക്ക് പോകുമായിരുന്നു..ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക താക്കീത് ചെയ്ത ശേഷം പ്രിന്‍സിപ്പളിനടുത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിത്.

പിന്നീട് 25 മിനിട്ട്കള്‍ക്ക് ശേഷം താന്‍ പഠിക്കുന്ന ഹൈസ്‌കൂള്‍ ബ്ലോക്കില്‍ നിന്നും സമീപത്തെ എല്‍പി ബ്ലോക്കിലേക്ക് ഗൗരി നടക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം.

എല്‍പി ബ്ലോക്കിന് മൂന്നാം നിലയിലേക്ക് പെണ്‍കുട്ടി കയറുന്നതിന്റെ ദൃശ്യങ്ങള്‍. ഒടുവില്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നതും കാണാം. പെട്ടെന്ന് തന്നെ സ്‌കൂളിലെ ജീവനക്കാര്‍ കുട്ടിയെയും എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതും കാണാം.

shortlink

Related Articles

Post Your Comments


Back to top button