![](/wp-content/uploads/2017/10/sfi-kollam.jpg.image_.784.410.jpg)
കൊല്ലം: നാളെ കൊല്ലത്ത് വിദ്യാഭ്യാസ ബന്ദ്. വിവിധ വിദ്യാർഥി – യുവജന സംഘടനകൾ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നു ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിൽ സംഘർഷം. മാധ്യമ പ്രവർത്തകർക്കുൾപ്പടെ ഉള്ളവർക്ക് കല്ലേറിലും പൊലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ്, കണ്ണീർ വാതക പ്രയോഗത്തിലും പരുക്കേറ്റു. കെഎസ്‌യു പൊലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
മരിച്ചത് കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി(15) ആണ്. ഈ പെൺകുട്ടി വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കഴിഞ്ഞു ബെൽ അടിച്ചപ്പോഴാണ് സ്കൂളിന്റെ മൂന്നാം നിലയിൽനിന്നു ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഗൗരിയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു തിരുവനന്തപുരത്തേക്കു കൊണ്ടു പോവുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അന്ത്യം.
Post Your Comments