Latest NewsKeralaNews

കൊല്ലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവം; എബിവിപി പരാതി നൽകി

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപികമാർക്കും സ്കൂൾ അധികൃതർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മീഷൻ, മാനവവിഭവശേഷി വകുപ്പ് മന്ത്രി എന്നിവർക്ക് എബിവിപി പരാതി നൽകി. ആശുപത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ, സംസ്ഥാന ആരോഗ്യ മന്ത്രി,കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവർക്കും പരാതി നൽകാൻ എബിവിപി തീരുമാനിച്ചിട്ടുണ്ട്.

ട്രി​​​നി​​​റ്റി ലൈ​​​സി​​​യം സ്കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന ഗൗരി കഴിഞ്ഞ ആഴ്ചയാണ് സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണ​​​ത്. സ്‌കൂളിലെ രണ്ട് അധ്യാപികമാരില്‍ നിന്നുണ്ടായ മാനസികപീഡനത്തെതുടര്‍ന്ന് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു.ഇളയ മകളെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തി ശിക്ഷണ നടപടി സ്വീകരിച്ച സിന്ധു എന്ന ആദ്ധ്യാപികയ്ക്ക് എതിരെ നേരത്തെ പരാതി പറഞ്ഞിരുന്നു, ശിക്ഷണം തുടരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോയ മൂത്ത മകളെ അധ്യാപികമാർ മാനസികമായി പീഡിപ്പിച്ചതായി മാതാപിതാക്കളും പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button