ഡാലസ് (യുഎസ്): യുഎസിലെ വടക്കന്‍ ടെക്സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്‍ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. താൻ കുട്ടിയെ നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്ലി മൊഴി നല്‍കിയിരിക്കുന്നത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായാണ് കുട്ടി മരിച്ചത് എന്നും ഇയാൾ മൊഴി നൽകി.
കൂടാതെ കുട്ടി മരിച്ചതിനാൽ അതിനെ ഉപേക്ഷിക്കുകയായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തി.പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കുട്ടിയെ പാല് കുടിക്കാത്തതിനാൽ മരത്തിന്റെ ചുവട്ടിൽ നിർത്തിയ ശേഷം കാണാതാവുകയായിരുന്നു എന്നായിരുന്നു ഇയാൾ മൊഴി നൽകിയിരുന്നത്.
വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്നു ഉറപ്പായിരുന്നു.കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments