ദുബായ്: ദുബായ് മെട്രോയുടെ സമയക്രമത്തില്‍ നവംബര്‍ ഒന്നു മുതല്‍ മാറ്റം വരുത്തുന്നു. ദുബായിലെ മെട്രോ ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും ഈ തീരുമാനത്തെ സ്വാഗതം ചെയതായി റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇതിലൂടെ മെട്രോ സര്‍വീസ് വ്യാപ്പിക്കാനാണ് തീരുമാനം.
നവംബര്‍ ഒന്നു മുതല്‍ രാവിലെ അഞ്ചു മണിക്കു റെഡ്‌ലൈന്‍ സര്‍വീസ് ആരംഭിക്കും. മുമ്പ് ഇതു രാവിലെ 5.30 നായിരുന്നു. ഇതിനു പുറമെ ഗ്രീന്‍ലൈന്‍ സര്‍വീസ് രാവിലെ 5.30 നാണ് ക്രമീകരിച്ചിരിക്കുന്നത്. നേരെത്ത ഇതു രാവിലെ 5.50 നായിരുന്നു. രാവിലെ 6.30 ന് പകരം ദുബായ് ട്രാം രാവിലെ 6 മണിക്ക് സര്‍വീസ് ആരംഭിക്കും.
പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച് റെഡ്, ഗ്രീന്‍ ലൈന്‍ സര്‍വീസുകള്‍ ശനിയാഴ്ച മുതല്‍ ബുധന്‍ വരെ അര്‍ദ്ധരാത്രി 12 വരെ പ്രവര്‍ത്തിക്കും. ട്രാം സര്‍വീസ് രാത്രി ഒരു മണി വരെ ഉണ്ടാകും. വ്യാഴാഴ്ചകളില്‍ റെഡ്, ഗ്രീന്‍ ലൈനുകള്‍ രാവിലെ ഒരു മണി വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ ഇരു ലൈനുകളും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു ഒരു മണി വരെ പ്രവര്‍ത്തിക്കും.
റിയാദിയ, റിഗ്ഗ, എമിറേറ്റ്‌സ് ടവേഴ്‌സ്, ഒന്നാം ഗള്‍ഫ് ബാങ്ക്, ജുമൈറ ലേക്‌സ് ടവേഴ്‌സ്, യുഎഇ മണി എക്സ്ചേഞ്ച് തുടങ്ങിയ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും പുറപ്പെടുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ മെട്രോയുടെ സര്‍വീസ് മെച്ചപ്പെടുത്തിയെന്നു അധികൃതര്‍ വ്യക്തമാക്കി.
റെഡ്‌ലൈന്‍ മെട്രോ സര്‍വീസുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മേല്‍പ്പറഞ്ഞ സ്റ്റേഷനുകളില്‍ രാവിലെ അഞ്ചു മണിമുതല്‍ സര്‍വീസ് ആരംഭിക്കും. ഇതിലൂടെ യാത്രക്കാര്‍ക്ക് നേരെത്ത ജോലി സ്ഥലത്ത് എത്താന്‍ സാധിക്കും. ഈ സ്റ്റഷനുകളാണ് യാത്ര നടത്താനായി ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത്. എല്ലാ മെട്രോ സ്റ്റേഷനുകളിലെയും ആദ്യ മെട്രോ സര്‍വീസുകളില്‍ തിരക്കുവര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നു ആര്‍.ടി.എയുടെ റെയില്‍ ഏജന്‍സിയിലെ റെയില്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ മുഹമ്മദ് യൂസഫ് അല്‍ മുധററബ് പറഞ്ഞു.
Post Your Comments