ദുബൈ: വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്. അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും ദുബൈ പോലീസ് അറിയിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാള്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. കൂടാതെ അപകട സ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടുന്നത് രക്ഷാപ്രവര്‍ത്തകരെ വഴിതടയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
വൈദഗ്ദ്ധ്യം സിദ്ധിച്ചവര്‍ പുറത്തെടുത്തുരുന്നുവെങ്കില് ഡ്രൈവര്‍ക്ക് മരണം സംഭവിക്കില്ലായിരുന്നുവെന്ന് ദുബൈ പോലീസ് സുരക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ അഹമ്മദ് അതീഖ് അബ്ദുല്ല ബൗര്ഗിബ പറഞ്ഞു. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ സീറ്റില്‍ നിന്നും വലിച്ചു നീക്കാന്‍ ശ്രമിക്കുമ്പോള്‍ നട്ടെല്ല് പൊട്ടുകയും ഉടനെ മരണം സംഭവിക്കുകയുമായിരുന്നു.
Post Your Comments