ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു നിര്ബന്ധമാക്കുന്നതിനു വേണ്ടിയുള്ള സമയപരിധി നീട്ടി. മാര്‍ച്ച് 31 വരെയാണ് സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയം നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നു കേന്ദ്രം വ്യക്തമാക്കി.
Post Your Comments