പുല്‍പ്പള്ളി: ഭാര്യയെ മാനഭംഗപ്പെടുത്തിയ ബന്ധുവിനെ ഗൃഹനാഥന് കൊലപ്പെടുത്തി. സംഭവം സി സി ടി വിയിൽ പതിഞ്ഞതോടെ ഗൃഹനാഥൻ അറസ്റ്റിലായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി തേലക്കര പ്രദീപ്(49)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദീപിന്റെ ബന്ധു പിറവം എണ്ണശേരില്‍ രവിയെ (45) പൊലീസ് അറസ്റ്റുചെയ്തു.
പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയിലെ ബന്ധുവീട്ടില്‍ വിവാഹത്തിനെത്തിയ പ്രദീപും രവിയും വാക്കേറ്റമുണ്ടാകുകയും തുടർന്ന് രവി പ്രദീപിനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഏഴു വര്‍ഷം മുമ്പ് രവിയുടെ ഭാര്യയെ പ്രദീപ് മാനഭംഗപ്പെടുത്തിയിരുന്നു. ഇതാണ് വിരോധത്തിന് കാരണം. പ്രദീപിനെ കാണാതെ ബന്ധുക്കൾ തെരച്ചിൽ നടത്തുമ്പോൾ രക്തം വാര്‍ന്ന് അവശനിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രദീപിനെ കൊണ്ട് പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മുള്ളന്‍കൊല്ലി ക്ഷീരസംഘം ഓഫീസിലെ സിസിടിവിയില്‍ ദൃശ്യങ്ങൾ പതിഞ്ഞതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments