MollywoodLatest NewsCinemaKollywood

മോഹൻലാൽ-ഭദ്രൻ ചിത്രത്തിൽ കോളിവുഡ് സൂപ്പർ താരം

മോഹൻ ലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് സ്ഫടികം.പിന്നീട് ഒളിംപ്യൻ അന്തോണി ആദം , ഉടയോൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഒരുമിച്ചിരുന്നെങ്കിലും സ്ഫടികത്തിനു സമാനമായ ഒരു മായാജാലം സൃഷ്ടിക്കാൻ കഴിയാതെ പോയി. ആയ കുറവ് നികത്താൻ ഒരുങ്ങുകായണ്‌ ഇരുവരും പുതിയ ചിത്രത്തിലൂടെ.ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രവും അജോയ് വർമയുടെ പേരിടാത്ത ചിത്രവും പൂർത്തിയാക്കിയതിനു ശേഷമാകും മോഹൻ ലാൽ ഭദ്രൻ ചിത്രത്തിന് എത്തുക.നിലവിൽ 100 ദിവസമാണ് ചിത്രത്തിന് വേണ്ടി ലാൽ ഭദ്രന് നൽകിയിട്ടുള്ളത്.

എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ അനുസരിച്ച് കോളിവുഡ് സൂപ്പർ താരം ശരത് കുമാർ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ശരത് കുമാർ മോഹൻ ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാകും ഇത് .

മോഹൻലാലിന്റെ കഥാപാത്രം ചിത്രത്തിൽ കേരളത്തിന് പുറത്തുള്ള ഒരാൾ ആയതിനാൽ മലയാളത്തിന് പുറമെ ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങി മറ്റു വിവിധ ഭാഷകളിലും മോഹൻലാലിന് ഈ ചിത്രത്തിൽ സംഭാഷണം ഒരുക്കുന്നുണ്ടെന്നാണ് അറിയുന്നത്.ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചിത്രം ഒരു റോഡ് മൂവി വിഭാഗത്തിൽ പെടുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button