തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി വനിതാ വോളന്റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താൻ തീരുമാനം. നിര്‍ഭയകേരളം സുരക്ഷിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തടിസ്ഥാനത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഡ് അടിസ്ഥാനത്തിലും വനിതകളുടെ അഞ്ചുപേര്‍ വീതമുള്ള ഗ്രൂപ്പിനെ നിര്‍ഭയ വോളന്റിയര്‍മാരായി നിയമിക്കും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ ഉത്തരവ് പുറപ്പെടുവിച്ചു. മുന്‍പ് പൈലറ്റ് അടിസ്ഥാനത്തില്‍ കൊച്ചി സിറ്റിയില്‍ ആരംഭിച്ചതും വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതുമായ നിര്‍ഭയ പദ്ധതി പോരായ്മകള്‍ പരിഹരിച്ച് പുതിയ രൂപവും ഭാവവും നല്കി സംസ്ഥാനത്താക്കാനും തീരുമാനമായിട്ടുണ്ട്.
എഡിജിപി ഡോ.ബി സന്ധ്യ, വനിത പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്‍ഡ് ആര്‍ നിശാന്തിനി, കൊല്ലം സിറ്റി കമ്മീഷണര്‍ എസ് അജിതബീഗം, നോഡല്‍ ഓഫീസർ ഐജി എസ് ശ്രീജിത്ത്, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ മാനേജിങ് കമ്മിറ്റിയെ പദ്ധതിയുടെ സംസ്ഥാനതല നടത്തിപ്പ് ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
Post Your Comments