KeralaLatest NewsNews

ബിജെപി സ്ഥാപക നേതാവിന്റെ ജന്‍മശതാബ്ദി സര്‍ക്കുലര്‍: പ്രതിഷേധവുമായി കെഎസ് യു രംഗത്ത്

കോഴിക്കോട്: ബിജെപി സ്ഥാപക നേതാവയായ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദിവിദ്യാലയങ്ങളില്‍ ആചരിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിനു എതിരെ കെഎസ് യു രംഗത്ത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിനു എതിരെ കോഴിക്കോട് ജില്ലയില്‍ കെഎസ് യു പ്രതിഷേധ മാര്‍ച്ച് നടത്തി. കെഎസ് യുവിന്റെ പ്രതിഷേധ മാര്‍ച്ച് ഡിഡിഇ ഓഫീസിലേക്കായായിരുന്നു നടത്തിയത്. മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ തോതില്‍ ഉന്തുംതള്ളുമുണ്ടായി.

കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ അജണ്ട സംസ്ഥാന സര്‍ക്കാരും നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നു ആരോപിച്ചാണ് കെഎസ് യു മാര്‍ച്ച് നടത്തിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ബിജെപി സ്ഥാപക നേതാവയായ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ആചരിക്കാന്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തത് എന്നാണ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button