കലാ ഷിബു
ആ കുട്ടി മരിച്ചു. എന്റെ നാട്ടുകാരി. കൊല്ലത്തെ സ്കൂൾ ! അദ്ധ്യാപികമാർ മാനസ്സികമായി പീഡിപ്പിച്ചു എന്നാണ് കേൾക്കുന്നത്. കൗൺസിലോർ ആയി സ്കൂളുകളിൽ വര്ഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. സർക്കാർ സ്കൂളിലും , മാനേജ്‌മന്റ് തലത്തിലും. അടി ”നിരോധിക്കുന്നതിന് മുൻപ് ,അതിനു ശേഷം എന്ന് എടുത്ത് വിശകലനം ചെയ്യേണ്ടി വരും പലപ്പോഴും ഇന്നത്തെ അദ്ധ്യാപക – വിദ്യാർഥി ബന്ധം മനസ്സിലാക്കാൻ..!
ഒരു സർക്കാർ സ്കൂളിൽ ജോലി നോക്കുമ്പോൾ ,അവിടത്തെ അദ്ധ്യാപിക കുറച്ചു ആൺകുട്ടികളെ ചെയ്ത തെറ്റിന് നന്നായി അടി കൊടുത്തു..
അവരുടെ ദേഹത്ത് മുറിവും ഉണ്ടായി. പാഷാണത്തിൽ കൃമി എന്ന പോലെ , കൂട്ടത്തിൽ തന്നെ ഉള്ള ഒരു അദ്ധ്യാപകൻ പത്രക്കാരെ വിളിച്ചു അറിയിച്ചു.വാർത്ത എടുക്കാൻ ഓടി എത്തിയ അവരോടു ,ഈ അടി കിട്ടിയ പയ്യന്മാർ ആണ് ആദ്യം വഴക്കുണ്ടാക്കിയത്.
”ഞങ്ങള് തെറ്റ് ചെയ്തിട്ടാ, ഞങ്ങളുടെ ടീച്ചർ ചിലപ്പോൾ തല്ലും കൊല്ലും..
നീ ഒക്കെ ആരെടാ എന്ന് ചോദിച്ചു അവരോടു കയർക്കുന്ന കുട്ടികളെ ഞാൻ ആശ്ചര്യത്തോടെ നോക്കി നിന്നു. ഞങ്ങളുടെ നല്ലതിനാണ് ടീച്ചർ അടിച്ചത് എന്ന് പറയുന്ന ആ പയ്യന്മാർ ,വാർത്ത എടുക്കാൻ വന്നവരെ തിരിച്ചയച്ചു. ഒരു അടി കൊടുത്തലും ,കുട്ടികൾ സഹിക്കും. എക്കാലത്തും..! പക്ഷെ , ചില പോഷത്തരം ,അത് അദ്ധ്യാപകരുടെ നാവിൽ നിന്നും വീഴുമ്പോൾ വല്ലാതെ മാനസിക സംഘർഷത്തിന് അടിമ പെടാറുണ്ട്.വിദ്യാർഥികൾ..!
മിക്ക മാനേജ്‌മെന്റ്റ് സ്കൂളുകളിലും ,കഠിനമായ ജോലികളാണ് അദ്ധ്യാപകർക്ക്. കിട്ടുന്ന വേതനമോ തുച്ഛമായത്. അർഹതയ്ക്കു അനുസരിച്ചല്ല, കയ്യൂക്കുള്ളവൻ കാര്യക്കാരൻ ആണ് അവിടെയും..!ചെറുത്ത് നിന്നാൽ വേറെ പണി നോക്കേണ്ടി വരും അത്ര തന്നെ..! സിലബസ്സ് താങ്ങാവുന്നതിലും അധികം ആണ് കുട്ടികൾക്ക്..റിസൾട്ട് കുറഞ്ഞാൽ ,അദ്ധ്യാപകർ മുൾമുനയിൽ ആയി തീരും…കുട്ടികളെ രൂക്ഷമായി നോക്കിയാൽ പോലും നിയമം ഉണ്ട്.അത് കുട്ടികൾക്ക് അറിയുകയും ചെയ്യും..
അതിന്റെതായ ദാർഷ്ട്യം ചില കുട്ടികൾ പ്രകടിപ്പിക്കുന്നതിനു എത്രയോ വട്ടം സാക്ഷി ആയി നിൽക്കേണ്ടി വന്നിട്ടുണ്ട്.
എം എസ് ഡബ്ല്യൂ , സൈക്കോളജി ഒക്കെ പഠിച്ചിറങ്ങി ജോലി ഇല്ലാതെ നിൽക്കുന്ന എത്രയോ പേരുണ്ട്. സർക്കാർ തലത്തിൽമിക്ക സ്കൂളുകളിലും കൗൺസിലിങ് സംവിധാനം നടത്തുണ്ട്. പക്ഷെ ,കൊള്ള ഫീസ് വാങ്ങി ചൂഷണം ചെയ്യുന്ന എത്ര മാനേജ്‌മന്റ് സ്കൂളുകളിൽ ഈ സംവിധാനം ഇല്ല, എന്ന് ശ്രദ്ധിക്കണം..ഒരു ദിവസത്തെ കൗൺസിലിങ് ക്ലാസിനു എന്നെ വിളിക്കുന്ന ചില സ്കൂളുകളോട് ഇത് ചൂണ്ടി കാട്ടുമ്പോൾ ,ഓ , അതിന്റെ കാര്യമില്ല. വല്ലപ്പോഴും നിങ്ങളൊക്കെ വന്നു ക്ലാസ് എടുത്താൽ മതി എന്നാണ് ഉത്തരം.
അതല്ല ശെരി..!നല്ല പരിശീലനം കിട്ടിയ കൗൺസിലർ മാരുണ്ട് .അവരുടെ സേവനം സ്ഥിരമായി എടുക്കണം.ഇന്നലെ പഠിച്ചിറങ്ങിയവരെ നിയമിക്കാനല്ല.
അത് കാശു ചിലവാക്കാതിരിക്കാൻ ഉള്ള വഴി. കൂടുതൽ പ്രശ്നത്തിൽ ആക്കും. അർഹത ഉളള ശമ്പളം കൊടുത്ത് ,നല്ല പരിശീലനം കിട്ടിയ കൗൺസിലോർമാരെ നിയോഗിക്കണം,വമ്പിച്ച ഫീസ് വാങ്ങുന്നതല്ലേ.?
ഇതിനു ഉള്ള സംവിധാനം എന്ത് കൊണ്ട് ചെയ്തൂട? പഠിപ്പിച്ചു തീർക്കാൻ തന്നെ സമയം തികയാത്ത അധ്യാപകർക്ക് കുട്ടികളുടെ മാനസിക അവസ്ഥ ചിലപ്പോൾ ഉൾകൊള്ളാൻ പറ്റണം എന്നില്ല. മാതാപിതാക്കൾക്ക് തിരക്കാണ്. PTA മീറ്റിംഗ് വിളിച്ചാൽ പോലും വയ്യ…!അവർ ഓടി വരുന്നത് എന്തെങ്കിലും ദുരന്തം നടക്കുമ്പോൾ മാത്രം.ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതെ ഇരിക്കാൻ ബന്ധപ്പെട്ട അധികൃതർ എന്ത് നടപടി എടുക്കും എന്ന് നോക്കി തന്നെ കാണണം.
Post Your Comments