തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലീസിന്റെ ജലപീരങ്കി യോഗം ഉന്നം തെറ്റി ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ക്ക് നേരെ പ്രയോഗിച്ചു. അവശനിലയിലായ ഗോപിനാഥന്‍ നായരെ ആശുപത്രിയിലെത്തിച്ചു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ മദ്യവിരുദ്ധമുന്നണിയുടെ ധര്‍ണ നടാക്കുന്ന സാഹചര്യത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം അവിടെയെത്തിയത്.
ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ അതിന്റെ ഉന്നംതെറ്റി മദ്യവിരുദ്ധ ജനകീയ മുന്നണി നേതാക്കളായ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് തോമസ് കെ.ഉമ്മന്‍ എന്നിവരുടെ നേരേയാണ് പതിച്ചത്. സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരേ ജലപീരങ്കിപ്രയോഗം നടത്തിയതില്‍ നേതാക്കള്‍ പ്രതിഷേധിച്ചു.
ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ ജലപീരങ്കി പ്രയോഗത്തില്‍ അവശനായി. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതോടെ മദ്യവിരുദ്ധമുന്നണി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രോഷാകുലരായി. പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
Post Your Comments