CinemaBollywood

ഫ്ലാറ്റിൽ തീപിടിത്തം : അസ്വസ്ഥരായി താരദമ്പതികൾ

ബോളിവുഡ് താരം ഐശ്വര്യയുടെ പഴയ വീട്ടില്‍ തീപ്പിടിത്തമുണ്ടായി. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് തീപിടിച്ചത്. ഐശ്വര്യയുടെ അമ്മ ബൃന്ദ റായിയാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ബാന്ദ്രയിലെ ലാ മെർ അപ്പാര്‍ട്ട്‌മെന്റിന്റെ പതിമൂന്നാം നിലയിലാണ് ഫ്ലാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. എന്നാൽ, ആർക്കും പരിക്കില്ല.അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത് ഈ അപ്പാർട്ട്മെന്റിന്റെ പത്താം നിലയിലാണ് ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറുടെ അഞ്ജലിയുടെ അമ്മ അനബൽ മേത്ത താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫ്ലാറ്റിൽ തീപ്പിടിത്തമുണ്ടായത്. എെശ്വര്യയും അഭിഷേകും ജുഹുവിലാണ് താമസം.തീപ്പിടിത്തത്തെക്കുറിച്ച് അറിഞ്ഞ ഉടനെ എെശ്വര്യയും അഭിഷേകും ഫ്ലാറ്റിലെത്തിയിരുന്നു.പുറത്തു വന്ന ചിത്രങ്ങളിൽ താര ദമ്പതികളുടെ അസ്വസ്ഥത പ്രകടമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button