
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2018 മാർച്ചിലാണ് പരീക്ഷ നടക്കുന്നത്. മാർച്ച് ഏഴു മുതൽ 26 വരെ നടക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ രാവിലെയോ ഉച്ചയ്ക്കുശേഷമോ എന്ന കാര്യത്തിൽ ഇതു വരെ തീരുമാനം എടുത്തിട്ടില്ല. ഈ തീരുമാനം സർക്കാർ പിന്നീട് അറിയിക്കും.
ഇതിനു പുറമെ ക്രിസ്മസ് പരീക്ഷയുടെ തീയതിയും അറിയിച്ചു. ഡിസംബർ 13 മുതൽ 22 വരെയാണ് ക്രിസ്മസ് പരീക്ഷ നടക്കുക. പരീക്ഷാ കണ്ട്രോളറാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments