ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ ഒരു മണി തൊട്ടു രാവിലെ ഒന്‍പതു മണി വരെ അടച്ചിടുന്നു. ജലഗതാഗതം ഞായറഴ്ച മുതല്‍ വ്യാഴാഴ്ചവരെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണി തൊട്ടു അഞ്ചുവരെയും പരിമിതപ്പെടുത്തുമെന്നു റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി (ആര്.ടി.എ.) അറിയിച്ചു. ഒക്ടോബര്‍ 27 വെള്ളിയാഴ്ച മുതല്‍ നവംബര്‍ 24 വരെയുള്ള അഞ്ച് ആഴ്ചകളിലാണ് അറ്റകുറ്റപ്പണിക്ക് വേണ്ടി പാലം കുറച്ചു നേരത്തേക്ക് അടയ്ക്കുന്നത്. വെള്ളിയാഴ്ചകളില്‍ പുലര്‍ച്ചെ ഒരു മണി തൊട്ട് രാവിലെ അഞ്ച് വരെ വാഹനങ്ങള്‍ വഴി തിരിച്ചു വിടും.
അല്‍ ഷിന്ഡക ടണല്‍, ഗര്‍ഹൂദ് പാലം, ബിസിനസ് ബേ ക്രോസിങ് തുടങ്ങിയവയാണ് പ്രധാന ബദല്‍ മാര്‍ഗങ്ങള്‍. അല്‍ മക്തൂം പാലം വെള്ളിയാഴ്ചകളില്‍ അടയ്ക്കുന്ന സമയത്ത് വാഹനങ്ങള്‍ക്ക് ബദല്‍ റോഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. എല്ലാ അറ്റകൂറ്റപ്പണികളും പൂര്‍ത്തിയാക്കി സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയും നടത്തിയ ശേഷമാണ് പാലം തുറക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള പ്രവേശന മാര്‍ഗങ്ങളും ഉപയോഗിക്കാവുന്നതാണ്.
Post Your Comments