Latest NewsKeralaNews

മെഡിക്കൽ കോളേജുകളിലേക്കുള്ള മൃതദേഹ വിൽപ്പനയിൽ ദുരൂഹത: മൃതദേഹങ്ങളെപ്പറ്റി യാതൊരു അന്വേഷണവും ഇല്ല

കൊച്ചി: കോടികൾ ലഭിക്കുന്ന മൃതദേഹ വില്‍പ്പനയില്‍ ദുരൂഹത ഉണ്ടെന്നു ആരോപണം. അജ്ഞാത മൃതദേഹങ്ങൾ മെഡിക്കൽ കൊളേജുകൾക്ക് പഠന ആവശ്യത്തിനായി നൽകണം എന്ന സർക്കാർ ഉത്തരവ് പ്രകാരം ആശുപത്രികളിൽ നിന്ന് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിന് നൽകി വരികയാണ്. എന്നാൽ ആറര വര്‍ഷത്തിനുള്ളില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത് 400ഓളം മൃതദേഹങ്ങള്‍ ആണ്. പലതും യാതൊരു അന്വേഷണവും നടക്കാതെയാണ് കൈമാറുക.

പഠനാവശ്യങ്ങള്‍ക്കായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വില്‍ക്കുന്നത് പതിനായിരം മുതല്‍ നാല്‍പ്പതിനായിരം രൂപയ്ക്ക് ആണ്.ആത്മഹത്യയാണൊ കൊലപാതകമാണൊ എന്ന മരണകാരണമെന്നറിയാതെ ആശുപത്രികളിലെത്തുന്ന അജ്ഞാത മൃതദേഹങ്ങളാണ് മെഡിക്കൽ കോളേജിന് നൽകുന്നത്. മരണകാരണം ദുരൂഹമായിരിക്കെ സത്യങ്ങൾ മറച്ചു വെക്കപ്പെടാനിടയുണ്ടെന്ന കാരണത്താലാണ് ആശുപത്രികളില്‍ കുന്നുകൂടുന്ന അജ്ഞാത മൃതദേഹങ്ങളെകുറിച്ച്‌ അന്വേഷണം വേണമെന്ന ആവശ്യം സമൂഹത്തില്‍ ഉയരുന്നത്.

അസ്ഥികൂടം പതിനായിരം രൂപയ്ക്കും,എംബാം ചെയ്യാത്ത മൃതദേഹം ഇരുപതിനായിരം രൂപയ്ക്കും എംബാം ചെയ്തവ നാല്‍പ്പതിനായിരം രൂപയ്ക്കുമാണ് വില്‍ക്കുന്നതെന്നാണ് റിപ്പോർട്ട്.വില്‍പ്പന നടക്കുന്നത് നിയമപരമാണെങ്കിലും വില്‍പ്പനയിനത്തില്‍ കോടികള്‍ വരുമാനമായി ആശുപത്രികള്‍ക്ക് ലഭിക്കുന്നുണ്ട്. വിവരാവകാശ പ്രകാരമാണ് ഈ വിവരം ലഭ്യമായതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button