ന്യൂഡല്‍ഹി : സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ സേവനം ചെയുന്ന സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് ചൈനീസ് ഭാഷയില്‍ അടിസ്ഥാന പ്രാവീണ്യം ഉറപ്പാക്കുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ഇതു വഴി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയുമായി നടക്കുന്ന ആശയ വിനിമയം എളുപ്പമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടി ഐടിബിപിയുടെ മസൂറി അക്കാദമിയില്‍ പുതിയ വിഭാഗം ആരംഭിച്ചു. ഇവിടെ നിന്നും ഇതിനകം 150 ഓളം സൈനികര്‍ പഠനം പൂര്‍ത്തീകരിച്ചു. ഇവര്‍ ചൈനീസ് ഭാഷയായ മണ്ടാരിനാണ് പഠിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇപ്പോള്‍ 90,000 ഐടിബിപി ഉദ്യോഗസ്ഥരാണ് ജോലി ചെയുന്നത് . ഇവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ചൈനീസ് ഭാഷയായ മണ്ടാരിന്‍ അറിയില്ല. ഈ സാഹചര്യത്തിലാണ് ആശയവിനിമയം സുഗമാക്കാനായി സുപ്രധാന തീരുമാനം സ്വീകരിച്ച വിവരം രാജനാഥ് സിങ് അറിയിച്ചത്.
Post Your Comments