ബഹറെച്ച്: പുലിയുടെ ആക്രമണത്തിൽ പത്ത് വയസുകാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അമൃത്പുർ ഗ്രാമത്തിലാണ് പുലിയുടെ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകുന്നേരം വീടിനോട് ചേർന്നുള്ള കരിന്പ് പാടത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ഗ്രാമത്തിനോട് ചേർന്നുള്ള വനമേഖലയിൽനിന്നാണ് പുലിയെത്തിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി.പി. സിംഗ് പറഞ്ഞു.
Post Your Comments