ന്യൂഡല്‍ഹി : തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന വിഷയത്തില്‍ ഉത്തരവ് പുനപരിശോധിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനവില്ല. ജനം തീയേറ്ററില്‍ പോകുന്നത് വിനോദത്തിനു വേണ്ടിയാണ്. തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കാത്തത് ദേശ വിരുദ്ധമായി മാറിയെന്നും കോടതി നിരീക്ഷിച്ചു.
തിയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഇതാണ് ഇപ്പോള്‍ പുനപരിശോധന നടത്തുമെന്നു സുപ്രീം കോടതി അറിയിച്ചത്.
Post Your Comments