കോഴിക്കോട്: മാവൂര്‍ റോഡിലെ ഇടവഴിയില്‍വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജംഷീർ സ്ത്രീകളെ പൊതു സ്ഥലത്ത് അപമാനിക്കുന്നതില്‍ വിരുതനെന്ന് പൊലീസ്. ഇയാൾ പൊതുസ്ഥലത്തു സ്ത്രീകളെ അശ്‌ളീല ആംഗ്യങ്ങൾ കാണിക്കുകയും അശ്ലീലം കാണിക്കുകയും ചെയ്‌തെന്ന പല കേസുകളും ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 18 ന് വൈകിട്ട് 5.45 നാണ് പീഡനശ്രമം നടന്നത്.
മാവൂര്‍ റോഡില്‍ നിന്ന് വൈഎംസിഎ റോഡിലേക്ക് പ്രവേശിക്കുന്ന ഇടവഴിയില്‍ വച്ചാണ് കാല്‍നടയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ഇടവഴിയിലെ ഫ്ളാറ്റിലെ സിസിടിവിയില്‍ ദൃശ്യം പതിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. യുവതി ചെറുത്തുനിന്നതോടെ തിരിഞ്ഞോടിയ പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊയിലാണ്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെ വിഷയം ഏറെ ചര്‍ച്ചയായി. ദൃശ്യങ്ങളുടെ ആധികാരികത തെളിഞ്ഞതോടെ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. പിടികൂടിയ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞതിനു ശേഷമായിരുന്നു അറസ്റ്റ്.
Post Your Comments