ദുബായ്: ഈ ആഴ്ച തുടരുന്ന കനത്ത മൂടൽ മഞ്ഞും മറ്റും വെള്ളിയാഴ്ച വരെ തുടരുമെന്ന് യു എ ഇ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തീര പ്രദേശത്തുള്ളവരും മറ്റും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശം നൽകി. ഇന്ന് താപനില വീണ്ടും കുറയുകയും കൂടുതൽ പൊടി പടലങ്ങളും ഉണ്ടാവുകയും ചെയ്തു.
ഉള്‍പ്രദേശങ്ങളില്‍ ഹ്യൂമിഡിറ്റിലെവല് 95% എത്തി. കൂടാതെ ജനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മൂടൽ മഞ്ഞ് കാരണം ദൃശ്യങ്ങൾ കാണാൻ സാധിക്കാതെ വരുമെന്നും NCMS ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് കുറച്ചു തെളിച്ചമുണ്ടെങ്കിലും ഏറിയും കുറഞ്ഞും ഇതേ കാലാവസ്ഥ നിലനിൽക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Post Your Comments