മുംബൈ: ട്രെയിനില്‍ വെച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ചു. യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയും ചെയ്തയാളെ മുംബൈ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത് മുംബൈ സ്വദേശിയായി കൃപ ബോധേബാ പട്ടേലിനെയാണ്. മുംബൈയിലെ തെരുവുകളിലാണ് വീടില്ലാത്ത ഇയാള്‍ താമസിക്കുന്നത്.
സംഭവം നടക്കുന്നത് ശനിയാഴ്ചയാണ്. ഇയാള്‍ കുടുംബത്തോടൊപ്പം നലസോപരയില് നിന്ന് ചത്രപതി ശിവജി മഹാരാജ ടെര്‍മിനസിലേക്ക് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി ഈ ദൃശ്യം പകര്‍ത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അതിനുശേഷം ഫോണിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷിച്ച് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് സ്ത്രികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ്. റെയില്‍വേ പോലീസ് സമാന രീതിയിലുള്ള മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രെയിനില്‍ വെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ 14കാരിയുടെ കാലോടിഞ്ഞു. ലോക്കല്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്.
Post Your Comments