KeralaLatest NewsNews

കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാണ് പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് നൽകിയിരിക്കുന്നത്. വനിതകളുടെ പ്രാതിനിധ്യം പതിനേഴിൽ ഇന്ന് ഇരുപത്തിയെട്ടാക്കാനാണ് ശ്രമം. നിലവിൽ പ്രാതിനിധ്യം ഇല്ലാത്ത ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ വനിതകളെ ഉൾപ്പെടുത്തിയേക്കും.

എസ്.സി,എസ്.ടി വിഭാഗങ്ങളിൽ നിന്ന് ഏഴുപേരാണ് നിലവിലെ പട്ടികയിലുള്ളത്. കൂടാതെ രാജ്മോഹൻ ഉണ്ണിത്താനെ പട്ടികയിൽ ഉൾപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button