Latest NewsNewsIndia

ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും ചേരാതെ ബി​ജെ​പി​യെ തോൽപ്പിക്കും: ജി​ഗ്നേ​ഷ് മേ​വാ​നി

അ​ഹ​മ്മ​ദാ​ബാ​ദ്: ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും ചേരാതെ ബി​ജെ​പി​യെ തോൽപ്പിക്കുമെന്നു ദ​ളി​ത് നേ​താ​വ് ജി​ഗ്നേ​ഷ് മേ​വാ​നി. പ്രമുഖ ദേശീയ മാധ്യമത്തിനു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജി​ഗ്നേ​ഷ് മേ​വാ​നി ഇക്കാര്യം അറിയിച്ചത്. കോ​ണ്‍​ഗ്ര​സു​മാ​യി ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാനായി കൂ​ട്ടു​കെട്ട് ഉണ്ടാക്കില്ല. പണ്ട് സ്വീകരിച്ച അതേ നിലപാട് തന്നെയാണ് തുടരുന്നത്. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ലും ചേരാതെ ബി​ജെ​പി​യെ തോൽപ്പിക്കാനാണ് ശ്രമം എന്നു അദ്ദേഹം പറഞ്ഞു.

ആർക്കു വോട്ടു ചെ​യ്യ​ണ​മെ​ന്നോ ചെ​യ്യ​രു​തെ​ന്നോ ഞാ​ൻ ആരോടും പറയില്ല. പക്ഷേ ബിജെപിയുടെ ഭരണം ​ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധവും ദ​ളി​ത് വി​രു​ദ്ധ​മാണ്. മാത്രമല്ല അവരുടെ നയങ്ങൾ തൊ​ഴി​ലാ​ളികൾക്കും ക​ർ​ഷ​കർക്കും യു​വ​ജ​നങ്ങൾക്കും എതിരാണ്. അതു കൊണ്ട് ഈ ദുഷിച്ച ഭരണം അ​വ​സാ​നി​പ്പി​ക്കാ​നായി ഞാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അ​ൽ​പേ​ഷ് താ​ക്കു​ർ ,ഹാ​ർ​ദി​ക് പ​ട്ടേ​ൽ, ക​ർ​ഷ​ക​ർ ,തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ തുടങ്ങിയ എല്ലാവരും ബി​ജെ​പി​ക്കെ​തി​രാ​ണ്. അതു കൊണ്ട് ഞങ്ങൾ എല്ലാവരും ബിജെപിക്കു എതിരായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button