Latest NewsKeralaNews

ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഹിന്ദു പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കണം; തന്ത്രി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഹിന്ദു പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാലഘട്ടത്തിന് അനുസരിച്ച് ആചാരങ്ങളെല്ലാം മാറും. സംസ്ഥാന സര്‍ക്കാരാണ് ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

പണ്ഡിത സമൂഹങ്ങളുമായി ആലാചിച്ച് ഇക്കാര്യത്തില്‍ തന്ത്രി നിയമാവലി ഉണ്ടാക്കണമെന്നും വിശദീകരിച്ചു. ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ രാജ്യഭരണം പോയതോടെ സംസ്ഥാന സര്‍ക്കാരിനാണ് അധികാരമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button