ദുബായ്: ദുബായിലെ ആദ്യപാലം അടച്ചിടുന്നു. ഈ മാസം 27 മുതല്‍ ദുബായിലെ അല്‍ മക്തൂം പാലം വെള്ളിയാഴ്ചകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കും. 1963 ലാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നത്. അഞ്ചു ക്രോസിംഗുകള്‍ ഉള്ള പാലമാണിത്. രാത്രി ഒരു മണി മുതല്‍ രാവിലെ 9 വരെ അഞ്ച് വെള്ളിയാഴ്ചകളില്‍ അറ്റകുറ്റപണി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ദുബായ് റോഡസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ്(ആര്‍ടിഎ) ഇക്കാര്യം അറിയിച്ചത്. മറൈന്‍ ട്രാഫിക്ക് ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി ഒരു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൃത്യമായി ഇടവേളകളില്‍ ആവശ്യമുള്ള അറ്റകുറ്റപ്പണികള്‍ ചെയ്ത് സുരക്ഷ നിലനിര്‍ത്തുന്നതിന് ആര്‍.ടി.എ വലിയ പ്രാധാന്യം നല്‍കുന്നുവെന്നു ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സിയില്‍ റോഡ്‌സ് ആന്‍ഡ് ഫെസിലിറ്റീസ് മെയിന്റനന്‍സ് ഡയറക്ടര്‍ നാസിം ഫൈസല്‍ പറഞ്ഞു. എല്ലാ വൈദ്യുത-മെക്കാനിക്കല്‍ സംവിധാനങ്ങളുടെയും പതിവ് സുരക്ഷാ സംവിധാനങ്ങളുടെയും കാര്യക്ഷമത പരിശോധിക്കും.
അല്‍ മക്തൂം ബ്രിഡ്ജ് അടച്ചിടുന്ന സമയത്ത് അല്‍ ഷൈന്ദഗ ടണല്‍, അല്‍ ഗര്‍ഹഡ് ബ്രിഡ്ജ്,, ബിസിനസ് ബേ ക്രോസിംഗ് എന്നിവയുള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗം വഴി വാഹനങ്ങളെ തിരിച്ചുവിടും. കൂടാതെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡും ഉപയോഗിക്കുന്നത് കൊണ്ട് അല്‍ മക്തൂം പാലം അടിച്ചിടുന്ന ദിവസങ്ങളിലെ ഗതാഗത കുരുക്ക് കുറയുമെന്നു നാസിം ഫൈസല്‍ വ്യക്തമാക്കി.
Post Your Comments