MollywoodLatest NewsCinemaMovie SongsEntertainment

സി ബിഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന്‍ മുളകുപാടം

രാമലീലയുടെ വ്യാജ പതിപ്പ് ഇറങ്ങിയ സംഭവത്തില്‍ സി ബിഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന്‍ മുളകുപാടം രംഗത്ത്. ഹൈക്കോടതിയില്‍ അദ്ദേഹം ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കി. ഹര്‍ജി സ്വീകരിച്ച സിംഗിള്‍ ബഞ്ച് മറുപടിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍, സി ബി ഐ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി.

നവാഗതനായ അരുണ്‍ ഗോപി ദിലീപിനെ നായകനായി ഒരുക്കിയ രാമലീല മികച്ച വിജയം നേടുകയാണ്‌. ഇതിനിടയിലാണ് ചിത്രത്തിന്റെ വ്യാജന്‍ പ്രചരിച്ചത്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രമാണ് രാമലീല. പ്രയാഗ മാര്‍ട്ടിന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് ദിലീപ് വേഷമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button