Latest NewsIndiaNews

കളക്ടറേറ്റില്‍ കൂട്ട ആത്മഹത്യാ ശ്രമം; രണ്ടു മരണം

തിരുനെല്‍വേലി: തിരുനെല്‍വേലി കളക്ടറേറ്റില്‍ കൂട്ട ആത്മഹത്യാ ശ്രമം. കടബാധ്യതയെക്കുറിച്ച് പരാതി നല്‍കാന്‍ എത്തിയ നാലംഗ കുടുംബമാണ് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചു. തിരുനെല്‍വേലി കാശിധര്‍മം സ്വദേശി സുബ്ബുലക്ഷ്മിയും മകള്‍ അഞ്ചു വയസുകാരി മധു സാരുണ്യയുമാണ് മരിച്ചത് സുബ്ബുലക്ഷ്മിയുടെ ഭര്‍ത്താവ് ഇസൈക്കിമുത്തു എട്ടു വയസുകാരി മകള്‍ ഭരണി എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. വട്ടിപലിശക്കാരുടെ ഭീഷണി കാരണമാണ് ആത്മഹത്യാ ശ്രമമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button