കോൽക്കത്ത: പശ്ചിമബംഗാളിൽ ട്രെയിൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. പാളത്തിൽ വിള്ളൽ കണ്ടെത്തിയ നാട്ടുകാരുടെ ഇടപെടലാണ് ദുരന്തം ഒഴിവാക്കാൻ ഇടയാക്കിയത്. പാളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം അടർന്നുമാറിയ നിലയിലായിരുന്നു.
പാളത്തിൽ വിള്ളൽ കണ്ടെത്തിയ നാട്ടുകാരിലൊരാൾ ചുവന്ന വസ്ത്രം ഉയർത്തിക്കാട്ടി ട്രെയിൻ നിർത്തിക്കുകയായിരുന്നു. ഹൗറ-ഡൽഹി റൂട്ടിൽ ബർദ്വാനിലായിരുന്നു സംഭവം. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു. അടിക്കടിയുണ്ടായ ട്രെയിൻ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അടുത്തിടെ റെയിൽവെ മന്ത്രിയെ മാറ്റിനിയമിച്ചിരുന്നു.
Post Your Comments