Latest NewsNewsIndia

ടിപ്പു സുല്‍ത്താനെ പീഡനവീരനെന്ന്​ വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി

ബംഗളൂരു: ടിപ്പു സുല്‍ത്താനെ പീഡനവീരനെന്ന്​ വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി.  കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്​ കുമാര്‍ ഹെഗ്​ഡെയാണ് വിവാദ പരമാർശവുമായി രംഗത്ത് എത്തിയത്. ക്രൂരനായ കൊലപാതകിയാണ് ടിപ്പു. ഇതിനു പുറമെ കൂട്ടബലാത്സംഗങ്ങളും നടത്തിയിട്ടുണ്ട്. ടിപ്പു ജയന്തി നവംബര്‍ പത്തിന്​ നടക്കുന്ന സാഹചര്യത്തില്‍ തന്റെ പേര്​ അതിൽ നിന്നും ഒഴിവാക്കണമെന്നു മന്ത്രി കര്‍ണാടക ചീഫ്​ സെക്രട്ടറിക്ക്​ കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. ഈ കത്തിലാണ് ടിപ്പുവിനെക്കുറിച്ച് മോശമായ പരമാർശങ്ങൾ നടത്തിയിരിക്കുന്നത്. ടിപ്പു ജയന്തിയില്‍നിന്ന്​ ഹെഗ്​ഡെയും ബി.ജെ.പി മുതിര്‍ന്ന നേതാവ്​ ശോഭ കരന്ത്​ലാജെയും ​പിന്മാറിയിരുന്നു. ആഘോഷത്തിനു എതിരെ ബിജെപിയും സംഘപരിവാർ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button