KeralaLatest News

എൻ.എം വിജയന്റെ മരണം, സാമ്പത്തിക ക്രമക്കേടിൽ ഐ.സി ബാലകൃഷ്ണനെതിരെ ഇഡി കേസെടുക്കും, വെട്ടിലായി കോൺഗ്രസ്

വയനാട്: ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഇ ഡി കേസെടുക്കും. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്നും ഉടൻ കേസെടുക്കുമെന്നും ഇ ഡി വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ നീക്കം.

സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിൽ ഐസി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞിട്ടുണ്ട്.

കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയി എന്ന ആരോപണം തള്ളി ഐ.സി ബാലകൃഷ്ണൻ ഇന്നലെ രംഗത്തെത്തിയിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടകയിൽ പോയതായിരുന്നു എന്നാണ് എംഎൽഎ പറഞ്ഞത്. വയനാട് സിസിസി ട്രഷറർ എന്‍.എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോൺഗ്രസ് നേതൃത്വം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളായ ഐ.സി ബാലകൃഷ്ണന് പുറമെ എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button