മുംബൈ: വിവാഹമോചന വിഷയത്തില്‍ സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി. കോടതി വിവാഹമോചനം അനുവദിക്കുന്നതു വരെ ഭാര്യയ്ക്കു ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവിടെ നിന്നും ഭാര്യയെ ആര്‍ക്കും പുറത്താക്കാനാവില്ല.
ഇതുമായി ബന്ധപ്പെട്ട കേസ് ആദ്യം പരിഗണിച്ചത് മുംബൈയിലെ കുടുംബ കോടതിയായിരുന്നു. മുംബൈ സ്വദേശി നല്‍കി ഹര്‍ജിയിലെ ആവശ്യം ഭാര്യ വിവാഹമോചനത്തിനു തയാറാകണം അല്ലാത്തപക്ഷം ഈ വിവാഹബന്ധം റദ്ദാക്കണം എന്നായിരുന്നു. അതിനു പുറമെ യുവതി തന്റെ പിതാവിന്റെ പേരിലുള്ള ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബ കോടതി നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചു.
പിന്നീട് യുവാവ് യുവതി താമസിക്കുന്നത് പിതാവിന്റെ പേരിലുള്ള ഫ്‌ളാറ്റിലും താന്‍ താമസിക്കുന്നത് നവി മുംബൈയിലാണ് എന്നും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് 2014 സെപ്റ്റംബറിലെ വിധി 2017 മെയ് മാസത്തില്‍ കുടുംബ കോടതി റദ്ദാക്കി. യുവതിക്കു ഫ്‌ളാറ്റില്‍ താമസിക്കാന്‍ അനുമതിയില്ലെന്നായിരുന്നു വിധി.
ഇതേ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹെക്കോടതി ജഡ്ജി ജസ്റ്റിസ് ശാലിനി ഫന്‍സാല്‍ക്കര്‍, ഗാര്‍ഹിക പീഡന നിയമ പ്രകാരം സ്ത്രീക്കു ഭര്‍തൃഗൃഹത്തില്‍ താമസിക്കാന്‍ അവകാശമുണ്ട് എന്ന് വിധിച്ചു. കോടതി കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ യുവതിക്കു ഫ്‌ളാറ്റില്‍ താമസിക്കാന്‍ അനുമതി നല്‍കി.
.
Post Your Comments