Latest NewsNewsIndia

അടിസ്ഥാനസൗകര്യങ്ങളില്ലാത്ത 400 ഐടിഐകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രാജ്യത്തെ 400 ഐടിഐകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ കേന്ദ്ര സർക്കാർ നല്‍കിയിട്ടുണ്ടെങ്കിലും അത് പാലിക്കാത്ത സ്ഥാപനങ്ങളാണ് റദ്ദാക്കിയതെന്ന് സ്‌കിൽ ഡെവലപ്മെന്റ് മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് 13, 000 ഐടിഐകളാണ് ഉള്ളത്. ഇതില്‍ 400 എണ്ണത്തിലും അടിസ്ഥാന സൗകര്യങ്ങളും നല്ല പരിശീലകരും ഇല്ലെന്ന് സ്‌കില്‍ ഡവലപ്‌മെന്റ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button