ബാലസോർ(ഒഡീഷ): പീഡന കേസ് ജ്യോതിഷിക്ക് കഠിനതടവ്. ബാലസോറിലെ സുഖ്ദുഖിയയിൽ അഞ്ചു വയസുള്ള പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ജ്യോതിഷി അജന്ത സാരംഗിയെ(48) പോക്സോ നിയമപ്രകാരം പത്തു വർഷത്തെ കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 2015 മാർച്ച് 24നാണു സംഭവം നടന്നത് . പെൺകുട്ടിയുടെ വീട്ടിലുള്ള താളിയോലകൾ വായിച്ചുതരാമെന്നു പറഞ്ഞാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്.
Post Your Comments