ബംഗളൂരു : സ്ത്രീധനത്തിനെതിരെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും പ്രതിഷേധവുമായി മുന്നോട്ടു വരുമ്പോൾ സ്ത്രീധനത്തിന്റെ ഗുണഗണങ്ങൾ വർണ്ണിച്ചു പാഠപുസ്തകം. ബംഗളൂരു സെന്റ് ജോസഫ് കോളേജിലെ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത പാഠപുസ്തകത്തിലാണ് സ്ത്രീധനത്തെ പിന്തുണച്ചുള്ള അധ്യായം ഉള്ളത്.
‘നല്ല സ്വഭാവവും സൗന്ദര്യവുമുള്ള ഭര്‍ത്താവിനെ സ്ത്രീധനം കൊടുത്താല്‍ മാത്രമാണ് ലഭിക്കുക. ഏതു വിരൂപയ്ക്കും സ്ത്രീധനം കൊടുത്താൽ വരനെ ലഭിക്കും,ഭര്‍ത്താവിന്റെ വീട്ടില്‍ പെണ്‍കുട്ടിക്കളുടെ അന്തസ് ഉയര്‍ത്താന്‍ സ്ത്രീധനത്തിന് സാധിക്കും. രണ്ടു പേര്‍ ചേര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുമ്പോള്‍ സ്ത്രീധനം ഒരു മുതല്‍ കൂട്ടാണ്.” തുടങ്ങിയ വിവരങ്ങൾ ആണ് പാഠപുസ്തകത്തിൽ ഉള്ളത്.
റിതിക രമേശ് എന്ന യുവതിയാണ് പാഠപുസ്തകത്തിന്റെ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പാഠപുസ്തകത്തിന്റെ പേജുകള്‍ അധ്യാപകര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിദ്യാർത്ഥികൾക്ക് പഠിക്കാൻ നല്‍കുകയാണ് ചെയ്തതെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇത് കോളേജ് അധികൃതർ നിഷേധിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
Post Your Comments