Latest NewsIndiaNews

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയവര്‍ക്ക് പൂമാലയും മധുരവും; വ്യത്യസ്ത നടപടിയുമായി മുനിസിപ്പല്‍ കമ്മീഷണര്‍

അലിഗഢ്: പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവര്‍ക്കെതിരെ വ്യത്യസ്ത നടപടിയുമായി അലിഗഢ് മുനിസിപ്പല്‍ കമ്മീഷണര്‍. തുറസായ ഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് പൂമാലയിട്ടും മധുരം നല്‍കിയുമാണ് ശൗചാലയങ്ങള്‍ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രാധാന്യവും കമ്മീഷണറും സംഘവും ബോധ്യപ്പെടുത്തിയത്.

ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ദീപാവലി ദിനത്തില്‍ സ്വച്ഛതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മുനിസിപ്പല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇറങ്ങുകയായിരുന്നു. ശൗചാലയങ്ങള്‍ ഉപയോഗിക്കാതെ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയ യുവാക്കളെ ബോധവത്ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു. നേരിട്ട് സംവദിക്കുന്ന രീതിയില്‍ ബോധവത്ക്കരണം നവീകരിക്കുന്നതോടെ കൂടുതല്‍ പേരിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.

shortlink

Post Your Comments


Back to top button