പറ്റ്‌ന: പാവപ്പെട്ടവര്‍ക്ക് വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനുള്ള ധനസഹായം 42 തവണ തട്ടിയെടുത്ത ആൾ പിടിയിൽ. ബീഹാറിലെ വൈശാലി ജില്ലയിലെ വിഷ്ണുപുര്‍ ഗ്രാമത്തിലെ യോഗേശ്വര്‍ ചൗധരിഎന്ന ആൾ 42 തവണ കക്കൂസുകള്‍ നിര്‍മിച്ചതായാണ് രേഖകള്‍ പറയുന്നത്. പല തിരിച്ചറിയല്‍ രേഖകളിലുള്ള വ്യത്യസ്ഥമായ പേരുകള്‍ ഉപയോഗിച്ച് വ്യാജ അപേക്ഷകള്‍ തയ്യാറാക്കിയാണ് ഇയാൾ പണം തട്ടിയത്.
നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ടവരുടെ വീടുകളില്‍ കക്കൂസ് നിര്‍മിക്കുന്നതിന് 12,000 രൂപ വീതമാണ് ബിഹാര്‍ സര്‍ക്കാര്‍ നല്‍കുന്നത്. 42 പേര്‍ക്കു ലഭിക്കേണ്ട മൂന്നര ലക്ഷത്തോളം രൂപയാണ് ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തത്. 3,49,600 രൂപ ഇയാള്‍ കൈക്കലാക്കിയത്. ഇതുകൂടാതെ ഗ്രാമങ്ങളിലുള്ള പലരും ഇത്തരത്തിൽ പലതവണ കക്കൂസ് നിർമ്മിക്കാൻ പണം വാങ്ങിയതായി സാമൂഹിക പ്രവര്‍ത്തകനായ രോഹിത് കുമാര്‍ പറയുന്നു.
ഇതേ ഗ്രാമത്തിലെ തന്നെ സ്വദേശിയായ വിശ്വേശ്വര്‍ രാം എന്നയാള്‍ പത്ത് തവണയാണ് സ്വന്തം വീട്ടില്‍ കക്കൂസ് നിര്‍മാണത്തിനായി പണം വാങ്ങിയത്. ഒരു ലക്ഷത്തോളം രൂപയാണ് ഇയാള്‍ നേടിയത്.
Post Your Comments