Latest NewsNewsIndia

തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച്‌ വനിതാ ദിനത്തില്‍ പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ലോക വനിതാ ദിനത്തില്‍ തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സ്ത്രീയെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ആകെയുള്ള സമ്പാദ്യം വിറ്റ് സ്വഛ് ഭാരത് മിഷന്റെ ഭാഗമായി മാറിയ 106 വയസുള്ള വയോധികയെ കുറിച്ചുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവെച്ചത്. ഛത്തീസ് ഗഡ് സ്വദേശിനിയായ കുണ്‍വാര്‍ ഭായി എന്ന അമ്മയാണ് മോദി ഓർമ്മിച്ച ആ വയോധിക. ഈ വർഷം ആദ്യമാണ് കുണ്‍വാര്‍ ഭായി മരണപ്പെട്ടത്.

തന്റെ ഉപജീവനമാര്‍ഗമായ ആടുകളെ വിറ്റ് കിട്ടിയ 22,000 രൂപ ഉപയോഗിച്ച്‌ 15 ദിവസം കൊണ്ടാണ് കുണ്‍വാര്‍ ബായി കക്കൂസ് നിര്‍മിച്ചത്. ഈ ഗ്രാമത്തിലെ ആദ്യ പൊതു ശൗചാലയവും ഇതായിരുന്നെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ആ ‘അമ്മ സ്വച്ഛ് ഭാരത് മിഷന് നല്‍കിയ ഈ മഹത്തായ സംഭാവന തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഒരിക്കല്‍ താന്‍ ഛത്തീസ്ഗഡ് സന്ദര്‍ശിച്ചപ്പോള്‍ അവരെ നേരിട്ട് കണ്ട് അനുഗ്രഹം നേടിയിരുന്നെന്നും മോദിയുടെ ട്വിറ്ററില്‍ പറയുന്നു.

ട്വീറ്റ് കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button