MollywoodLatest NewsCinema

ലോകാവസാനം ഇതിവൃത്തമാക്കി ആദ്യ മലയാള ചിത്രം

ഹോളിവുഡ് സിനിമാലോകത്ത് മാത്രമാണ് ലോകാവസാനം ഇതിവൃത്തമായ സിനിമകള്‍ നിര്‍മ്മിക്കാറുള്ളത്.എന്നാല്‍ മലയാളത്തില്‍ അത്തരം ഒരു ചിത്രം ഒരുങ്ങുകയാണ്.ബാക്ക് ടു ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ സിധില്‍ സുബ്രഹ്മണ്യന്‍ നിർവഹിക്കും .100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചെങ്ങഴി നമ്പ്യാർ എന്ന ചിത്രത്തിന്‍റെയും സംവിധായകനാണ് സിധില്‍.

101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ മാസ്റ്റര്‍ മിനൺ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായാണ് മിനൺ പ്രത്യക്ഷപെടുന്നത്.ഒരു മെക്സിക്കന്‍ അപാരത സംവിധാനം ചെയ്ത ടോം ഇമ്മട്ടി ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു.സ്നേഹ ഉണ്ണികൃഷ്ണന്‍, ജാന്‍, ജിനി ജോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button