ദുബായ്•തന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച് മറ്റാരെയെങ്കിലും വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയേയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്ത്യന്‍ മാനേജര്‍ ദുബായില്‍ വിചാരണ നേരിടുന്നു. പെണ്‍കുട്ടി മറ്റാരെയെങ്കിലും വിവാഹം കഴിച്ചാല്‍ ആദ്യം കൊല്ലുന്നത് പെണ്‍കുട്ടിയുടെ അമ്മയെയായിരിക്കുമെന്നും 35 കാരനായ ഇന്ത്യക്കാരന് ഭീഷണിപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷന് രേഖകള്‍ പറയുന്നു.
ആദ്യം അമ്മയെ കൊള്ളുമെന്നാണ് ഇയാള്‍ പറഞ്ഞത്. പിന്നീട് കുടുംബാംഗങ്ങളെ ഓരോന്നായി കൊല്ലും. അതിന് ഉത്തരവാദി താനാണെന്നും ഇയാള്‍ പറഞ്ഞു. ഒടുവില്‍ തന്നെയും കൊല്ലുമെന്ന് ഇയാള്‍ പറഞ്ഞതായി അല്‍-റാഷിദിയ പോലീസ് സ്റ്റേഷനില്‍ 30 കാരിയായ ഇന്ത്യന്‍ യുവതി നല്കിയ പരാതിയില്‍ പറയുന്നു.
ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. വാട്സ്ആപ്പ് വഴിയും ഇ-മെയില്‍ വഴിയും ഇയാള്‍ ശല്യം ചെയ്യലും ഭീഷണിയും നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പരാതി നല്കുന്നതിനു ആറുമാസം മുന്‍പ് പെണ്‍കുട്ടി ജോലി കണ്ടെത്താന്‍ വേണ്ടി ലിങ്ക്ഡ് ഇന്‍ വഴി തന്റെ റെസ്യൂം പ്രതിയ്ക്ക് അയച്ചുനല്‍കിയിരുന്നു. റിക്രൂട്ട്മെന്റ് കണ്സള്ട്ടേഷനില് പ്രത്യേക പ്രവീണ്യം നേടിയുട്ടെണ്ടെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് ശേഷം തന്നെ ഇഷ്ടമായെന്നും വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് ശല്യം തുടങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു.
സമ്മതമല്ല എന്ന് പറഞ്ഞെങ്കിലും ഇയാള്‍ പലനമ്പറുകളില് നിന്ന് വിളിച്ചും വാട്സ്ആപ്പ് വഴിയും ഇ-മെയില്‍ വഴിയും ശല്യം തുടര്‍ന്ന്. സെപ്റ്റംബര്‍ 7 ന് തന്റെ ജോലി സ്ഥലത്തിന് പുറത്ത് പ്രതിയെ കണ്ട് ഭയന്ന യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണഘട്ടത്തില്‍ ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പ്രതി പരാതിക്കാരിയ്ക്ക് അയച്ച മെസേജുകളും പ്രോസിക്യൂഷന് തെളിവായി ഹാജരാക്കിയിട്ടുണ്ട്.
കേസില്‍ വിചാരണ നവംബര്‍ 14 ന് പുനരാംഭിക്കും.
Post Your Comments