മലപ്പുറം•മഹല്ല് കമ്മറ്റി ഏര്‍പ്പെടുത്തിയ വിലക്കിന് പുല്ലുവില നല്‍കി മതരഹിത വിവാഹം ആഘോഷമാക്കി നാട്ടുകാര്‍. പെരിന്തല്‍മണ്ണ കുന്നുമ്മല്‍ യൂസഫിന്റെ മകള്‍ ജസീലയും നിലമ്ബൂര്‍ സ്വദേശി ടിസോ ടോമുമായിയിട്ടായിരുന്നു വിവാഹം. വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്ന് ഇവരെ മഹല്ല് കമ്മറ്റിയില്‍ നിന്നും കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്ലാം സംഘം പുറത്താക്കിയിരുന്നു. എന്നാല്‍ എന്നാല്‍ മതം വിവാഹക്കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന വ്യക്തമായ തീരുമാനമെടുത്ത കുടുംബം നിശ്ചയിച്ചുറപ്പിച്ച വിവാഹവുമായി മുന്നോട്ട് പോകുകയായിരുന്നു. രണ്ടായിരത്തോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
മഹല്ല് കമ്മറ്റിയുമായി ഇവര്‍ ഇനി സഹകരിക്കേണ്ടതില്ല എന്ന് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലും വിവാഹം സുമംഗളമായി നടത്താന്‍ സഹകരിച്ച നാട്ടുകാരെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തിയിട്ടുണ്ട്.
വിവാഹത്തെക്കുറിച്ച് ജസീലയുടെ മാതൃസഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്..
ഇന്നലെ എന്റെ (മൂത്താപ്പാന്റെ )പെങ്ങളുടെ മകളുടെ കല്ല്യാണമായിരുന്നു. ജസീലയുടെ അഥവ ഞങ്ങളുടെ ഇയ്യക്കുട്ടിയുടെ കല്ല്യാണമായിരുന്നു. അവൾക്കിഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്രമവൾക്കുണ്ട് .ടിസോ ടോമിയും അവളും തമ്മിലെ വിവാഹമൊന്നുമല്ല ഇവിടത്തെ ആദ്യ മിശ്രവിവാഹം .രണ്ട് കുടുംബങ്ങളും ഒന്നിച്ച് ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ഇത്തരം മതരഹിത വിവാഹങ്ങൾ ഇവിടെ പതിവല്ല. അത്തരമൊരു കാര്യത്തിന് ധീരത കാട്ടിയ പെങ്ങൾ നജ്മ യൂസഫിനും അളിയനും കുടുംബത്തിനും എല്ലാവർക്കും അഭിവാദ്യങ്ങൾ . മഹല്ല് കമ്മിറ്റിക്ക് ഇതിൽകുരു പൊട്ടണ്ടകാര്യമൊന്നുമില്ല. മഹല്ല് കമ്മിറ്റി മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങൾ ഈ കടുംബവുമായി സംസാരിക്കേണ്ടതില്ലാ എന്നാണ് പറഞ്ഞത്. മഹല്ല് കാര്യങ്ങളിൽ പള്ളിക്ക് പറയാമെന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെ അല്ലാത്ത കാര്യങ്ങളിൽ വിലക്കാൻ എന്ത് അധികാരമാണുള്ളത്.കാര്യങ്ങളുടെ കിടപ്പ് ഇവർ ക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല. പള്ളി വിചാരിച്ചാൽ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ? അല്ലെങ്കിൽ പള്ളിക്ക് തന്നെ നിലനിൽക്കാൻ എത്ര നാൾ കഴിയുംഎന്നറിയാത്ത വിധം കാവി തീ പടരുന്ന കാലത്ത് ഇങ്ങനെ ചില വിവര ദോഷി കൾ കാട്ടുന്ന വിവരകേടുകൾ ഫാസിസ്റ്റുകൾക്കാണ് ഗുണം ചെയ്യുക. പൊട്ട കുളത്തിലെ തവളകൾ ഉണ്ടാക്കുന്ന ഓരോരോ മണ്ടത്തരങ്ങൾ .ധാരാളം മുസ്ലിങ്ങൾ ,അതും മത വിശ്വാസികൾ തന്നെ ഈ കല്ല്യാണത്തിൽ സജീവമായിരുന്നു. എന്ന് നിങ്ങളെ ഓർമ്മി പ്പിക്കുന്നു .
Post Your Comments