ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ സഞ്ചരിച്ചത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ജംഷഡ്പൂരിലാണ് സംഭവം.
ജനങ്ങളെ നേരിട്ടുകണ്ട് ദീപാവലി ആശംസ നേരാനായിരുന്നു മുഖ്യമന്ത്രിയുടെ സ്‌കൂട്ടര്‍യാത്ര. അനുയായികള്‍ക്കൊപ്പം മണിക്കൂറുകളോളം ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് മുഖ്യമന്ത്രിക്ക് വിനയായത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടുത്തിടെ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്നാല്‍, ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചു. റോഡില്‍ വാഹനങ്ങളുടെ തിരക്കില്ലാത്ത സമയത്താണ് മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം.
position:relative;height:0;padding-bottom:60.57%”>
Post Your Comments