തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാല് കിലോഗ്രാം സ്വർണ്ണം പിടികൂടി . ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബായിൽ നിന്നുള്ള ഇന്‍ഡിഗോ 6 ഇ-038 വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി എ ജി ജംഷീദി (29) ല്‍ നിന്ന് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ക്കട്ടികള്‍ പിടിച്ചത്.
മൊബൈല്‍ ഫോണുകള്‍ക്കുള്ള പൗച്ചില്‍ കറുത്ത കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ്ണം . നാല് പൗച്ചുകളിൽ ബാഗിന്‍റെ അറകളിലായിരുന്നു സൂക്ഷിച്ചത്.1.24 കോടി വിലമതിക്കുന്നതാണ് സ്വർണ്ണം. സ്വർണ്ണം കടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഈ വര്‍ഷം ഇത്രയധികം സ്വർണ്ണം പിടിക്കുന്നത് ആദ്യമാണ്.
സ്വർണ്ണക്കടത്ത് സംഘത്തില്‍പ്പെട്ടയാളാണ് ജംഷീദെന്ന് സംശയിക്കുന്നതായി എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറിയിച്ചു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അസി. കമീഷണര്‍മാരായ എസ് പ്രദീപ്കുമാര്‍, എന്‍ ഹരീന്ദ്രനാഥന്‍, സൂപ്രണ്ടുമാരായ എസ് സീതരാമന്‍, സി ഗോപിരാജന്‍, ടി എസ് സഞ്ജീവ്, ജി രാജു, ഇന്‍സ്പെക്ടര്‍ സിയാദ് ഹസിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വർണ്ണവേട്ട.
Post Your Comments